malaika

ബോളിവുഡ് താരങ്ങളായ മലൈക അറോറയും അർജുൻ കപൂറും വേർപിരിയുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ നാല് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. അർജുനുമായി അകന്ന ശേഷം താരം കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആറ് ദിവസമായി വീട്ടിൽ നിന്നും പുറത്തിറങ്ങുന്നില്ലെന്നും എപ്പോഴും അതീവദുഃഖിതയായാണ് താരത്തെ കാണുന്നതെന്നുമാണ് മലൈകയുടെ സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നത്.

ഇരുവരെയും ഒന്നിച്ചാണ് പൊതുപരിപാടികളിൽ കാണുന്നത്. എന്നാൽ,​ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒന്നിച്ചുള്ള കൂടിച്ചേരലുകൾ ഉണ്ടായിട്ടില്ല. മാത്രവുമല്ല,​ മലൈകയുടെ സഹോദരിയുടെ വീട്ടിലൊരുക്കിയ അത്താഴവിരുന്നിൽ പങ്കെടുത്തിട്ടും അർജുൻ തൊട്ടടുത്തുള്ള മലൈകയുടെ വീട്ടിലേക്ക് പോകാത്തതും വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.

malaika

നടൻ അ‍ർബാസ് ഖാനുമായുള്ള മലൈകയുടെ വിവാഹമോചനത്തിന് ശേഷമാണ് അർജുനുമായി അവർ അടുക്കുന്നത്. ഇരുവരും പൊതുവേദികളിൽ ഒന്നിച്ചെത്തിയത്തോടെ ഗോസിപ്പുകോളങ്ങളിലും അവരുടെ പേര് വന്നു തുടങ്ങി. ഇരുവർക്കുമിടയിലുള്ള പ്രായവ്യത്യാസമായിരുന്നു പ്രധാന ചർച്ച. മലൈകയ്ക്ക് 48 വയസും അ‍ർജുന് 36 വയസുമാണ്. നിരവധി ട്രോളുകളും അതിന്റെ പേരിലുണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും തങ്ങളുടെ പ്രണയത്തെ ബാധിക്കില്ലെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നു.