student-kidnapped

തിരുവനന്തപുരം: അഴീക്കോട് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ഐടി വിദ്യാർത്ഥിയായ അബ്ദുൾ മാലിക്കിനെയാണ് ആളുമാറി തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. അഴീക്കോട് സ്വദേശികളായ സുൽഫി, സുനീർ എന്നിവരുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മാലിക്കിനെ തട്ടിക്കൊണ്ടുപോയത് .

കഴിഞ്ഞ ദിവസം അഴീക്കോട് സംഘർഷം നടന്നിരുന്നു. ഈ സംഘർഷത്തിൽ മാലിക്ക് പങ്കെടുത്തെന്ന തെറ്റിദ്ധാരണയിലാണ് സംഘം ഇയാളെ തട്ടിക്കൊണ്ടുപോയത്. കടയിൽ നിൽക്കുകയായിരുന്ന മാലിക്കിനെ വലിച്ചിഴച്ച് വണ്ടിയിൽ കയറ്റുകയായിരുന്നു. വഴിയിലുടനീളം ഇയാളെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ മാലിക്ക് ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.