
ലണ്ടൻ: കാൻസർ പലപ്പോഴും മാരകമാകുന്നത് കണ്ടുപിടിക്കാൻ വൈകുന്നതിനാലാണ്. അതിജീവന സാദ്ധ്യത വളരെ കുറഞ്ഞ ഘട്ടത്തിലായിരിക്കും പലപ്പോഴും രോഗം തിരിച്ചറിയുക. എത്രയും വേഗത്തിൽ രോഗം തിരിച്ചറിയുന്നുവോ അത്രയും വേഗത്തിൽ ചികിത്സ നിർണയിക്കാനാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. എല്ലാ കാൻസറും മാരകല്ല. തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ രോഗം തീർച്ചയായും ഭേദമാക്കാൻ സാധിക്കും.
മൂന്ന് ശതമാനം സ്തനാർബുദവും എട്ട് ശതമാനം പ്രോസ്റ്റേറ്റ് ക്യാൻസറുകളും പ്രാരംഭ പരിശോധനകളിൽ തന്നെ കണ്ടെത്താൻ സാധിക്കുമെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. എന്നാൽ ശ്വാസകോശം, കരൾ, മസ്തിഷ്കം, ആമാശയം, അന്നനാളം, പാൻക്രിയാസ് തുടങ്ങിയവയെ ബാധിക്കുന്ന കാൻസർ അതീവ ഗുരുതരവുമാണ് എളുപ്പത്തിൽ കണ്ടെത്താനും സാധിക്കുകയില്ല. കൊവിഡ് മഹാമാരി ഈ അവസ്ഥയെ കൂടുതൽ രൂക്ഷമാക്കിയെന്നും വിദഗ്ദ്ധർ പറയുന്നു.
എന്നാൽ ചില ലക്ഷണങ്ങളിലൂടെ കാൻസർ തിരിച്ചറിയാനാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. അവ ഏതൊക്കെയെന്ന് നോക്കാം.
ഇത്തരം ലക്ഷണങ്ങൾ മറ്റ് രോഗങ്ങളുടെയും അടയാളമാകാം. അതുകൊണ്ടു തന്നെ ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ തീർച്ചയായും ഒരു ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കേണ്ടതാണ്.