
തിരുവനന്തപുരം: നെടുമങ്ങാട് താലൂക്ക് ഓഫീസിൽ സ്ത്രീയുടെ അതിക്രമം. ഓഫീസിലുണ്ടായിരുന്ന കമ്പ്യൂട്ടറുകളും ഇവർ എറിഞ്ഞു തകർത്തു. തടയാൻ ശ്രമിച്ച ജീവനക്കാരെയും ആക്രമിക്കാൻ ശ്രമിച്ചു.
താലൂക്ക് ഓഫീസിലെത്തിയ സ്ത്രീ ജീവനക്കാരോടെല്ലാം ദേഷ്യത്തിൽ സംസാരിച്ച ശേഷം കമ്പ്യൂട്ടറുകൾ ഓരോന്നായി നിലത്ത് എറിയുകയായിരുന്നു. ഓഫീസിലെ പുരുഷ ജീവനക്കാർ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും പുരുഷന്മാർ തന്റെ ശരീരത്തിൽ തൊടരുതെന്ന് പറഞ്ഞ് അലറുകയും വീണ്ടും കമ്പ്യൂട്ടറുകളും ഓഫീസിലെ മറ്റ് വസ്തുക്കളും നശിപ്പിക്കുകയും ചെയ്തു. പിന്നീട് വനിതാ ജീവനക്കാരെത്തി ഇവരെ അവിടെനിന്നും പിടിച്ചുമാറ്റുകയായിരുന്നു.