juspaid-
ജസ്പെയ്ഡിന്റെ ആറാമത് ഹൈപ്പർമാർട്ട് പെരിന്തൽമണ്ണ മേലാറ്റൂരിൽ പ്രവർത്തനം ആഭിക്കുന്നതിനായുള്ള ധാരണാപത്രം കമ്പനി ചെയർമാൻ ടി.എ.നിസാർ, മാനേജിംഗ് ഡയറക്ടർ ടി.എ.നിഷാദ് എന്നിവർ ഫ്രാഞ്ചൈസി പ്രൊമോട്ടർമാരായ സൈമി ജിക്‌സൺ, എൻ.ജെ.ജിക്‌സൺ എന്നിവർക്ക് കൈമാറുന്നു. ജെ.കെ.ജലീൽ, ഓസ്റ്റിൻ റെക്‌സ്, റാഫി മതിലകം, അഡ്വ.നിജേന്ദ്രമോഹൻ എന്നിവർ സമീപം

കൊച്ചി: കാക്കനാട് ആസ്ഥാനമായ ഡയറക്ട് സെല്ലിംഗ് ഇ-കൊമേഴ്സ് കമ്പനിയായ ജസ്‌പെയ്ഡിന്റെ ആറാമത് ഹൈപ്പർമാർട്ട് പെരിന്തൽമണ്ണ മേലാറ്റൂരിൽ. കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ പെരിന്തൽമണ്ണയിലെ ഹൈപ്പർമാർട്ടിന്റെ ഫ്രാഞ്ചൈസി പ്രൊമോട്ടർമാരായ സൈമി ജിക്‌സൺ, എൻ.ജെ.ജിക്‌സൺ എന്നിവരുമായി ധാരണാപത്രം ഒപ്പിട്ടു. നിലവിൽ കാക്കനാട്, കൊടുങ്ങല്ലൂർ, തിരൂരിലെ വൈലത്തൂർ, മലയാറ്റൂർ, വയനാട്ടിലെ മേപ്പാടി എന്നിവിടങ്ങളിലാണ് ഹൈപ്പർമാർട്ടുകൾ പ്രവർത്തിക്കുന്നത്.

മൂലധന നിക്ഷേപം നടത്തിക്കാതെ ഹൈപ്പർമാർക്കറ്റിലെത്തുന്ന മുഴുവൻ ഇടപാടുകാരെയും തങ്ങളുടെ ബിസിനസ്സ് പങ്കാളികളാക്കി ലാഭവിഹിതം പങ്കുവയ്ക്കുക എന്ന ഡയറക്ട് സെല്ലിംഗ് മേഖലയിലെ നൂതനമായ ആശയങ്ങളാണ് എല്ലാ ഷോറൂമുകളിലും നടപ്പാക്കുന്നതെന്ന് ചെയർമാൻ ടി.എ.നിസാർ, മാനേജിംഗ് ഡയറക്ടർ ടി.എ നിഷാദ് എന്നിവർ പറഞ്ഞു. ചടങ്ങിൽ പ്രൊമോട്ടർമാരായ ജെ.കെ.ജലീൽ, ഓസ്റ്റിൻ റെക്‌സ്, റാഫി മതിലകം, അഡ്വ.നിജേന്ദ്രമോഹൻ തുടങ്ങിയവർ പങ്കെടുത്തു. ഇ-കൊമേഴ്‌സിനായി ജസ്പെയ്ഡ്.കോം എന്ന വെബ്സൈറ്റിലൂടെ ആർക്കും രജിസ്റ്റർ ചെയ്യാം.