v

ചെന്നൈ: കാഴ്ചപരിമിതനായ വ്യക്തിയെ സി.പി.(ഐ)എമ്മിന്റെ ചെങ്കൽപേട്ട് ജില്ലാ സെക്രട്ടറിയായി നിയമിച്ചു. ബി.എസ് ഭാരതി അണ്ണയെയാണ് നിയമിച്ചത്. തമിഴ്നാട്ടിലെ കാഴ്ചപരിമിതനായ ആദ്യ ജില്ലാ സെക്രട്ടറിയാണദ്ദേഹം. അഭിഭാഷകനായ ഭാരതി എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. ഡോ. അംബേദ്കർ ലോ കോളേജിൽ നിയമപഠനം പൂർത്തിയാക്കിയ അദ്ദേഹം ചെങ്കൽപേട്ടിൽ പ്രാക്ടീസ് ആരംഭിച്ചിരുന്നു. തമിഴ്‌നാട് അൺടച്ചബിലിറ്റി ഇറാഡിക്കേഷൻ ഫ്രണ്ട് ഡെപ്യൂട്ടി സെക്രട്ടറിയായും പ്രവർത്തിച്ചു.മൂന്നുവയസ് വരെ കാഴ്ചശക്തിയുണ്ടായിരുന്നുവെന്നും 2014ലാണ് കാഴ്ച പൂർണമായും നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. അതോടെ ജോലി രാജിവയ്ക്കേണ്ടിവന്നു. ഇപ്പോൾ അംഗപരിമിതർക്കായുള്ള ഒരു യൂണിറ്റിലാണ് ജോലി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.