
ന്യൂഡൽഹി: മസ്കറ്റിൽ ഈ മാസം 21 മുതൽ 28വരെ നടക്കുന്ന വനിതാ ഏഷ്യാകപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യൻ ടീമിനെ പരിചയ സമ്പന്നയായ ഗോൾ കീപ്പർ സവിത നയിക്കും.സ്ഥിരം നായിക റാണി രാംപാൽ പരിക്കിനെ തുടർന്ന് വിശ്രമത്തിലാണ്. 18 അംഗ ടീമിലെ 16 പേരും ടോക്കിയോ ഒളിമ്പിക്സിൽ മിന്നും പ്രകടനം കാഴ്ചവച്ച് ടീമിലുണ്ടായിരുന്നവർ തന്നെയാണ്.