
റിയോ ഡി ജനീറോ : തെക്ക് - കിഴക്കൻ ബ്രസീലിൽ അതിശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം പത്തായി. മിനാസ് ജെറൈസ് സംസ്ഥാനത്ത് ഞായർ, തിങ്കൾ ദിവസങ്ങളിലായാണ് മരണങ്ങൾ സംഭവിച്ചതെന്ന് അധികൃതർ പറഞ്ഞു. ഇവിടുത്തെ നദികൾ പലതും കരകവിഞ്ഞതോടെ പട്ടണങ്ങൾ വെള്ളത്തിനടിയിലായി. 17,000 ത്തിലേറെ പേരെ മാറ്റിപ്പാർപ്പിച്ചു. ഡാമുകൾക്ക് സമീപം ജാഗ്രത തുടരുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ബ്രസീലിന്റെ പല ഭാഗങ്ങളെയും കനത്ത മഴ കാര്യമായി ബാധിച്ചിരുന്നു.