padmanabha-swamy-temple

ഏകാദശികളിൽ പ്രധാനമാണ് സ്വർഗ്ഗവാതിൽ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശി ആണ് സ്വർഗ്ഗവാതിൽ ഏകാദശിയായി ആചരിക്കുന്നത്. ജനുവരി 13 വ്യാഴാഴ്ചയാണ് ഈ വർഷത്തെ സ്വർഗ്ഗവാതിൽ ഏകാദശി വരുന്നത്.

മഹാവിഷ്‌ണുവിന് പ്രധാനമായ വ്യാഴാഴ്ചയും സ്വർഗ്ഗവാതിൽ ഏകാദശിയും ചേർന്ന് വരുന്നതിനാൽ ഇക്കൊല്ലത്തെ വ്രതാനുഷ്ഠാനം ഇരട്ടിഫലദായകമാണ്‌.


സ്വർഗ്ഗവാതിൽ ഏകാദശി നാളിൽ വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നവർ മുൻ വാതിലിൽക്കൂടി പ്രവേശിച്ചു പൂജാവിധികൾക്ക് ശേഷം മറ്റൊരു വാതിലിൽ കൂടി പുറത്തു കടന്നാൽ സ്വർഗ്ഗവാതിൽ കടക്കുന്നതിന് തുല്യമാണ് എന്നാണ് വിശ്വാസം.