
ആലപ്പുഴ: നഗരസഭ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചതും ഉപയോഗ യോഗ്യമല്ലാത്തതുമായ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്തു. വിവിധ ബേക്കറികളിൽ നടത്തിയ പരിശോധനയിൽ കാലഹരണപ്പെട്ട പാലും മറ്റ് ബേക്കറി സാധനങ്ങളും പിടിച്ചെടുത്തു. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തവയിൽപ്പെടും.
ഹോട്ടലുകളിൽ നിന്ന് പൊറോട്ട, ചപ്പാത്തി, ദോശ, ചോറ്, കറികൾ, ഗോതമ്പ് പായസം, ബിരിയാണി, കക്ക ഇറച്ചി, മയെണെയ്സ്, ചിക്കൻ കറി, ബീഫ് കറി, അൽ ഫാം, ചില്ലി ചിക്കൻ എന്നീ ഭക്ഷണങ്ങൾ പിടിച്ചെടുത്തു.
ശ്രീ മഹാദേവ ഹോട്ടൽ ആലുംചുവട് ജംഗ്ഷൻ, എ.വി.പി ട്രേഡേഴ്സ് കിടങ്ങാം പറമ്പ് ,സൗപർണികാ ഹോട്ടൽ തത്തംപള്ളി, ഹസീന ഹോട്ടൽ ജില്ലാ കോടതി വാർഡ്, ക്ലാസിക് ബേക്കറി ,കളരിക്കൽ ബേക്കറി, എസ്.എൻ ബേക്കറി കിടങ്ങാംപറമ്പ് ,പ്രിയ ബേക്കറി ,അറേബ്യൻ ഷേക്ക് കഫേ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ സാധനങ്ങൾ പിടിച്ചെടുത്തത്.
ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ ജെ.എച്ച്.ഐ മാരായ രഘു സി.വി, ഗിരീഷ്. എ.എസ്, ടെൻഷി സെബാസ്റ്റ്യൻ, ശിവകുമാർ എന്നിവർ പരിശോധനകളിൽ പങ്കെടുത്തു. ഇനിയുള്ള ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് ,ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവർ പറഞ്ഞു.