india-cricket

ന്യൂ​ഡ​ൽ​ഹി​:​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ​ ​ഏ​ക​ദി​ന​ ​പ​ര​മ്പ​ര​യ്ക്കു​ള്ള​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​നെ​ ​സെ​ല​ക്ഷ​ൻ​ ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​ചേ​ത​ൻ​ ​ശ​ർ​മ്മ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​സ്പി​ന്ന​ർ​ ​ജ​യ​ന്ത് ​യാ​ദ​വും​ ​പേ​സ​ർ​ ​ന​വ​ദീ​പ് ​സൈ​നി​യും​ ​ടീ​മി​ൽ​ ​ഇ​ടം​ ​നേ​ടി.​ 19​ ​അം​ഗ​ ​ടീ​മി​ൽ​ ​പ​രി​ക്കി​ൽ​ ​നി​ന്ന് ​മോ​ചി​ത​നാ​കാ​ത്ത​തി​നാ​ൽ​ ​രോ​ഹി​ത് ​ശ​ർ​മ്മ​യെ​ ​പ​രി​ഗ​ണി​ച്ചി​ല്ല.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ ​വാ​ഷിം​ഗ്ട​ൺ​ ​സു​ന്ദ​റി​നേ​യും​ ​ഒ​ഴി​വാ​ക്കി.​ ​സു​ന്ദ​റി​ന് ​പ​ക​ര​മാ​ണ് ​ജ​യ​ന്തി​ന് ​അ​വ​സ​രം​ ​ല​ഭി​ച്ച​ത്.​ ​പ​രി​ക്കി​ൽ​ ​നി​ന്ന് ​പൂ​ർ​ണ​മാ​യി​ ​മു​ക്ത​നാ​കാ​ത്ത​ ​സി​റാ​ജി​ന് ​ബാ​ക്ക്അ​പ്പാ​യാ​ണ് ​സൈ​നി​ക്ക് ​ന​റു​ക്ക് ​വീ​ണ​ത്.

വെ​റ്ററ​ൻ​ ​ഓ​പ്പ​ണ​ർ​ ​ശി​ഖ​ർ​ ​ധ​വാ​ൻ,​ ​യു​വ​താ​ര​ങ്ങ​ളാ​യ​ ​വെ​ങ്കി​ടേ​ഷ് ​അ​യ്യ​ർ,​ ​റു​തു​രാ​ജ് ​ഗെ​യ്‌​ക്‌​വാ​ദ് ​എ​ന്നി​വ​രും​ ​ടീ​മി​ൽ​ ​ഉ​ണ്ട്.​ 2017​ന് ​ശേ​ഷം​ ​അ​ശ്വി​നും​ ​ഏ​ക​ദി​ന​ ​ടീ​മി​ൽ​ ​തി​രി​ച്ചെ​ത്തി.​ ​അ​തേ​സ​മ​യം​ ​പാ​ണ്ഡ്യ​ ​സ​ഹോ​ദ​ര​ൻ​മാ​ർ​ക്ക് ​ടീ​മി​ൽ​ ​ഇ​ടം​ ​നേ​ടാ​നാ​യി​ല്ല.​ ​മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ൾ​ ​അ​ട​ങ്ങി​യ​ ​ഏ​ക​ദി​ന​ ​പ​ര​മ്പ​ര​ ​ഈ​മാ​സം​ 19​ന് ​തു​ട​ങ്ങും.​ ​രോ​ഹി​തി​ന്റെ​ ​അ​ഭാ​വ​ത്തി​ൽ​ ​കെ.​എ​ൽ​ ​രാ​ഹു​ൽ​ ​ന​യി​ക്കു​ന്ന​ ​ടീ​മി​ന്റെ​ ​വൈ​സ് ​ക്യാ​പ്ട​ൻ​ ​പേ​സ​ർ​ ​ജ​സ്പ്രീ​ത് ​ബും​റ​യാ​ണ്.
ടീം​:​ ​കെ.​എ​ൽ​ ​രാ​ഹു​ൽ​ ​(​ക്യാ​പ്ട​ൻ​),​ ​ബും​റ​ ​(​വൈ​സ് ​ക്യാ​പ്ട​ൻ​),​ ​ധ​വാ​ൻ,​ ​ഗെ​യ്ക്‌​വാ​ദ്,​കൊ​ഹ്‌​ലി,​ ​സൂ​ര്യ​കു​മാ​ർ,​ ​ശ്രേ​യ​സ്,​വെ​ങ്കി​ടേ​ഷ്,​ ​പ​ന്ത്,​ഇ​ഷാ​ൻ,​ച​ഹ​ൽ,​അ​ശ്വി​ൻ,​ഭു​വ​നേ​ശ്വ​ർ,​ച​ഹ​ർ,​പ്ര​സി​ദ്ധ്,​ഷ​ർ​ദ്ദു​ൽ,​ ​സി​റാ​ജ്,​ ​ജ​യ​ന്ത്,സൈനി