തിരുവനന്തപുരം: ലയൺസ് ക്ളബ്‌സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318എയുടെ ആഭിമുഖ്യത്തിൽ സ്ഥാപകൻ ലയൺ മെൽവിൻ ജോൺസിന്റെ ജന്മദിനാഘോഷം ഇന്ന് എൽ.സി.ഐ.എഫ് ദിനമായും ലയൺസ് എക്‌സലൻസ് അവാർഡ്ദാന ചടങ്ങുമായി ആഘോഷിക്കും.
സാമൂഹ്യ സേവന-സന്നദ്ധരംഗത്ത് നിസ്തുലമായ സംഭാവനകൾ നൽകിയ വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് ലയൺസ് എക്‌സലൻസ് അവാർഡ് നൽകുക. 2021-22 വർഷത്തെ അവാർഡിന് ബഹിരാകാശ ഗവേഷണരംഗത്ത് നിന്നും ജി. ലെവിൻ, കായികരംഗത്ത് നിന്ന് ബോക്‌സർ ലേഖ. കെ.സി, ദൃശ്യകലാരംഗത്തു നിന്ന് ബി.ഡി. ദത്തൻ എന്നിവരെയും കോർപ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിർവഹണരംഗത്തു നിന്ന് ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, ആതുര ശുശ്രൂഷ രംഗത്തുനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിനെയും തിരഞ്ഞെടുത്തിട്ടുണ്ട്.
അവാർഡ്ദാന ചടങ്ങുകൾ തിരുവനന്തപുരത്ത് ലയൺസ് ഇന്റർനാഷണൽ ഡയറക്ടർ വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്യും. മുൻ ഇന്റർനാഷണൽ ഡയറക്ടർ എൻജിനിയർ ആർ. മുരുകൻ മുഖ്യപ്രഭാഷണം നടത്തും. മർട്ടിപ്പിൾ എൽ.സി.ഐ.എഫ് കോ ഒാർഡിനേറ്റർ വാമനകുമാർ, വൈസ് ഗവർണർമാരായ ഡോ.എ. കണ്ണൻ, ബി. അജയകുമാർ എന്നിവർ സംസാരിക്കും. പ്രോഗ്രസീവ് മെൽവിൻ ജോൺസ് ഫെലോ, മെൽവിൻ ജോൺസ് ഫെലോ എന്നിവ നേടിയ അംഗങ്ങളെ ചടങ്ങിൽ ആദരിക്കുമെന്നും ഡിസ്ട്രിക്ട് ഗവർണർ കെ. ഗോപകുമാർ മേനോൻ, പബ്ളിക് റിലേഷൻസ് കോ ഒാർഡിനേറ്ററായ ടി. ബിജുകുമാർ, എ.കെ. ഷാനവാസ് എന്നിവർ അറിയിച്ചു.