
മുംബയ്: തുടർച്ചയായ നാലാംദിവസവും ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 61000ത്തിന് മുകളിലും നിഫ്റ്റി 18200ന് മുകളിലും ക്ലോസ് ചെയ്തു. ബി.എസ്.ഇ സെൻസെക്‌സ് 533 പോയിന്റ് ഉയർന്ന് 61150 ൽ എത്തി. നിഫ്റ്റി 0.87 ശതമാനം ഉയർന്ന് 18212.35ലെത്തി. മിഡ്‌ക്യാപ്, സ്‌മോൾക്യാപ് ഓഹരികളും ഇന്നലെ ഉയർന്നു. എം ആൻഡ് എം, ഭാരതി എയർടെൽ എന്നിവ നേട്ടമുണ്ടാക്കിയവരിൽ മുന്നിലെത്തി. ഇവർക്ക് പുറമെ റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡ്, ഒ.എൻ.ജി.സി തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. അതേസമയം ടൈറ്റാൻ, ടി.സി.എസ്, ബ്രിട്ടാനിയ, സിപ്ല തുടങ്ങിയ ഓഹരികൾ താഴേക്ക് പോയി.
ഫാർമ സെക്ടർ മാത്രമാണ് ഇന്ന് തിരിച്ചടി നേരിട്ട സെക്ടർ. ഓട്ടോ, മെറ്റൽ, റിയാലിറ്റി സെക്ടറുകൾ നേട്ടമുണ്ടാക്കി. മെറ്റൽ, പവർ, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ്, റിയാൽറ്റി സൂചികകൾ ഒന്നുമുതൽ രണ്ട് ശതമാനം വരെ ഉയർന്നു. ബി.എസ്.ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളിലെ നേട്ടം 0.7 മുതൽ ഒരു ശതമാനമാണ്.