
തിലക് മൈതാൻ: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം റൗണ്ട് പോരാട്ടത്തിൽ തുടക്കത്തിലെ ലീഡെടുത്ത് കേരള ബ്ളാസ്റ്റേഴ്സ്. 28ാം മിനിട്ടിൽ നിഷുകുമാറിന്റെ അതിമനോഹരമായ ഗോളിലൂടെയാണ് ബ്ളാസ്റ്റേഴ്‌സ് ലീഡെടുക്കുന്നത്. ക്യാപ്ടൻ അഡ്രിയാൻ ലൂണയുടെ പക്കൽ നിന്ന് പന്ത് സ്വീകരിച്ച നിഷുകുമാർ ഇടതുഫ്ളാങ്കിൽ നിന്ന് രണ്ടടി വലത്തേക്ക് മാറി രണ്ട് ഒഡീഷാ പ്രതിരോധനിര താരങ്ങൾക്കിടയിലൂടെ പന്ത് പോസ്റ്റിലേക്ക് എത്തിക്കുകയായിരുന്നു. പോസ്റ്റിന്റെ വലത്തേമൂല ലക്ഷ്യമാക്കി പന്ത് പായിച്ച നിഷുകുമാറിന്റെ ഷോട്ട് തടുക്കാൻ ഒഡീഷ ഗോൾകീപ്പർ അർഷ്ദീപ് സിംഗ് കിണഞ്ഞു ശ്രമിച്ചങ്കിലും ഫലവത്തായില്ല. തൊട്ടുപിന്നാലെ 40ാമത്തെ പിന്നിൽ ഖബ്ര ബ്ളാസ്റ്റേഴ്സിന്റെ ലീഡ് വീണ്ടും ഉയർത്തി. ആദ്യപകുതി അവസാനിക്കുമ്പോൾ ബ്ളാസ്റ്റേഴ്‌സ് 2-0ന് മുന്നിലാണ്.
First Start of the season ✅
— Indian Super League (@IndSuperLeague) January 12, 2022
First Goal ✅
An instant impact by @nishukumar22! 💪🔥#OFCKBFC #HeroISL #LetsFootball | @KeralaBlasters https://t.co/dKyPGSBq5x pic.twitter.com/2zMEojoIXG
പരിക്കേറ്റ ക്യാപ്ടൻ ജസലിന് പകരം അഡ്രിയാൻ ലൂണയുടെ നേതൃത്വത്തിലാണ് ബ്ളാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങിയത്. രണ്ട് മാറ്റങ്ങളാണ് ഒഡീഷയ്‌ക്കെതിരായ മത്സരത്തിൽ പരിശീലകൻ വരുത്തിയത്. പരിക്കേറ്റ ജസലിന് പകരം നിഷുകുമാറും ലെസ്കോവിച്ചിന് പകരം സിപോവിച്ചും ടീമിലെത്തി. മൂന്ന യെല്ലോ കാർഡ് ഉള്ള ലെസ്കോവിച്ചിന് ഇന്നും കൂടി കാർഡ് കിട്ടിയാൽ മുംബയ് സിറ്റിക്കെതിരായ നിർണായക മത്സരത്തിൽ പുറത്തിരിക്കേണ്ടി വരും. ഇത് ഒഴിവാക്കാനാണ് ലെസ്കോവിച്ചിനെ പുറത്തിരുത്തിയതെന്ന് കരുതുന്നു.