
മുംബയ്: കൊവിഡ് ബാധിച്ച് മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രശസ്ത പിന്നണി ഗായിക ലതാ മങ്കേഷ്കറിന് (92) ന്യുമോണിയ ബാധിച്ചതായി ഡോക്ടർമാർ അറിയിച്ചു. ലതയുടെ ആരോഗ്യനില തൃപ്തികരണമാണെന്നും 10 - 12 ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിന് വിധേയമാക്കിയതിന് ശേഷമേ ലതയെ ഡിസ്‌ചാർജ് ചെയ്യൂ എന്നും ഡോക്ടർമാർ വ്യക്തമാക്കി.