kk

ബെലാറസുകാരിയായ നാദിയ മാറ്റ‌ിവ്‌സ്‌കായ ചിത്രകല അഭ്യസിച്ചിട്ടില്ല. എന്നാൽ ഇന്ന് അവൾ വരയ്ക്കുന്ന ചിത്രങ്ങൾ മാദ്ധ്യമങ്ങളിൽ തലക്കെട്ടുകൾ സൃഷ്ടിക്കുകയാണ്. ഈ ചിത്രകാരി വരയ്ക്കാൻ ഉപയോഗിക്കുന്നത് ബ്രഷല്ല,​ സ്വന്തം സ്തനങ്ങളാണ് കലാസൃഷ്ടിക്കായി നാദിയ ഉപയോഗിക്കുന്നത്.

നാദിയ ഒരിക്കലും ഒരു ചിത്രകാരിയാകണമെന്ന് ആഗ്രഹിച്ചിരുന്നില്ല. പാട്ടുകാരിയാകണമെന്നായിരുന്നു ആഗ്രഹം. ഒന്നര വർഷം മുമ്പ് അഭിനയം പഠിക്കാൻ പോയതാണ് നാദിയയുടെ ദീവിതത്തിൽ വഴിത്തിരിവായത്. ആ കാലയളവിലാണ് തന്നിൽ മറഞ്ഞിരിക്കുന്ന ആ കഴിവ് നാദിയ തിരിച്ചറിഞ്ഞത്. അദ്ധ്യാപകരിൽ ഒരാൾ അവൾക്ക് നൽകിയ ഒരു അസൈൻമെന്റിന്റെ ഭാഗമായാണ് സ്തനങ്ങൾ ഉപയോഗിച്ച് നാദിയ ആദ്യം പെയിന്റിംഗ് ചെയ്തത്. ആദ്യ പരീക്ഷണം വിജയിക്കുകയാും നല്ലൊരു തുകയ്ക്ക് പെയിന്റിംഗ് വിൽക്കുകയും ചെയ്തു.

തന്റെ അസൈൻമെന്റ് വിജയകരമായി പൂർത്തിയാക്കിയ ശേഷം നാദിയ സ്തനങ്ങൾ ഉപയോഗിച്ച് കൂടുതൽ പെയിന്റിംഗ് ചെയ്യുന്നതിന് പരിശീലനം തുടങ്ങി. ഇപ്പോൾ പെയിന്റിംഗ് ഫ്രം ദ ഹാർട്ട് എന്ന പേരിലാണ് തന്റെ സൃഷ്ടികൾ നാദിയ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുന്നത്. പെയിന്റിംഗുകൾ വിൽക്കുന്നമുണ്ട്. ഇവയ്ക്ക് നല്ല വില ലഭിക്കുന്നതായും നാദിയ പറയുന്നു.

View this post on Instagram

A post shared by Картины От Сердца❤️ (@shelmartist)

View this post on Instagram

A post shared by Картины От Сердца❤️ (@shelmartist)

.