
ന്യൂഡൽഹി: ഇനി ഇന്ത്യയിൽ നിന്ന് മാമ്പഴം അമേരിക്കയിലെത്തും. അമേരിക്കയിലെ കാർഷിക വകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണിത്. അമേരിക്കയിലുള്ളവർക്ക് ഇനി ഇന്ത്യയിൽ നിന്ന് മികച്ച ഗുണനിലവാരമുള്ള മാമ്പഴങ്ങൾ ലഭ്യമാകും. കൊവിഡിനെ തുടർന്ന് 2020 മുതൽ കയറ്റുമതി നിർത്തിവെച്ചിരിക്കുകയായിരുന്നു.
മാർച്ചിൽ ആരംഭിക്കുന്ന മാമ്പഴ സീസൺ മുതൽ അൽഫോൺസോ മാമ്പഴങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാനാവും. 2017-18 ൽ ഇന്ത്യ 800 മെട്രിക് ടൺ മാമ്പഴം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്‌തിരുന്നു. അന്ന് പഴത്തിന്റെ കയറ്റുമതി മൂല്യം 2.75 മില്യൺ ഡോളറായിരുന്നു. അമേരിക്കയിൽ ഇന്ത്യൻ മാമ്പഴത്തിന് വലിയ സ്വീകാര്യതയുള്ളതാണ് ഇതിന് പ്രധാന കാരണം.