snatching

ചെ​ങ്ങ​ന്നൂ​ർ​:​ ​ചെ​ങ്ങ​ന്നൂ​ർ​ ​മ​ഹാ​ദേ​വ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ദ​ർ​ശ​നം​ ​ക​ഴി​ഞ്ഞ് ​മ​ട​ങ്ങി​യ​ ​വ​യോ​ധി​ക​യു​ടെ​ ​മാ​ല​ക​ൾ​ ​ക​വ​ർ​ന്ന​ ​കേ​സി​ൽ​ ​എ​ണ്ണ​ക്കാ​ട് ​വ​സു​ദേ​വ​ ​ഭ​വ​നി​ൽ​ ​ബി​നു​ക്കു​ട്ട​ൻ​ ​(33​)​നെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്തു.​ ​ക്ഷേ​ത്ര​ദ​ർ​ശ​നം​ ​ക​ഴി​ഞ്ഞ് ​വ​ട​ക്കേ​ ​ന​ട​യി​ലെ​ ​പു​ത്ത​ൻ​വീ​ട്ടി​ൽ​പ്പ​ടി​ ​റോ​ഡി​ലൂ​ടെ​ ​വീ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങി​യ​ ​മേ​ല​ത്തേ​തി​ൽ​ ​ല​ളി​താ​ഭാ​യി​ ​(68​)​ ​യു​ടെ​ ​ര​ണ്ട് ​സ്വ​ർ​ണ​ ​മാ​ല​ക​ളാ​ണ് ​ഇ​യാ​ൾ​ ​അ​പ​ഹ​രി​ച്ച​ത്.​ ​ല​ളി​താ​ഭാ​യി​യു​ടെ​ ​പി​റ​കി​ലൂ​ടെ​യെ​ത്തി​ ​ഇ​വ​രു​ടെ​ ​ക​ഴു​ത്തി​ന് ​കു​ത്തി​പ്പി​ടി​ച്ച​ ​ശേ​ഷം​ ​മാ​ല​ ​പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​ല​ളി​താ​ഭാ​യി​യു​ടെ​ ​നി​ല​വി​ളി​കേ​ട്ട് ​നാ​ട്ടു​കാ​ർ​ ​ഓ​ടി​യെ​ത്തി.​ ​ഇ​തോ​ടെ​ ​ബി​നു​ക്കു​ട്ട​ൻ​ ​മാ​ല​ ​വ​ലി​ച്ചെ​റി​ഞ്ഞ​ശേ​ഷം​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​നാ​ട്ടു​കാ​ർ​ ​പി​ടി​കൂ​ടി​ ​പൊ​ലീ​സി​ന് ​കൈ​മാ​റി.​ ​സം​ഭ​വ​സ്ഥ​ല​ത്ത് ​ഇ​രു​ട്ടാ​യി​രു​ന്ന​തി​നാ​ലും​ ​ഇ​യാ​ളു​ടെ​ ​കൈ​വ​ശം​ ​മാ​ല​ ​ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലും​ ​മോ​ഷ്ടാ​വാ​ണെ​ന്ന് ​ഇ​ന്ന​ലെ​ ​സ്ഥി​രീ​ക​രി​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​ശേ​ഷ​മാ​ണ് ​അ​റ​സ്റ്ര് ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ ​തെ​ര​ച്ചി​ലി​ൽ​ ​രു​ദ്രാ​ക്ഷ​ത്തി​ൽ​ ​സ്വ​ർ​ണം​ ​കെ​ട്ടി​യ​ ​ഒ​രു​ ​മാ​ല​ ​സം​ഭ​വ​സ്ഥ​ല​ത്തി​ന് ​സ​മീ​പ​ത്തു​ ​നി​ന്ന് ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​ഡ്രൈ​വ​റാ​യി​ ​ജോ​ലി​ ​ചെ​യ്തി​രു​ന്ന​ ​അ​വി​വാ​ഹി​ത​നാ​യ​ ​ഇ​യാ​ൾ​ ​മ​ദ്യ​ത്തി​ന് ​അ​ടി​മ​യാ​ണെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​റി​മാ​ൻ​‌​ഡ് ​ചെ​യ്തു