
പെയിന്റിംഗിനായി പല രീതികൾ പയോഗിക്കുന്നത് സാധാരണമാണ്. എന്നാൽ റഷ്യയിൽ നിന്നുള്ള ഈ ചിത്രകാരൻ ശ്രദ്ധ നേടുന്നത് പെയിന്റുിംിഗിന് ഉപയോഗിക്കുന്ന ബ്രഷുകളുടെ പേരിലാണ് നഗ്നരായ സ്ത്രീകളുടെ ശരീരം ബ്രഷാക്കി മാറ്റിയാണ്. ആൽബർട്ട് സാക്കിറോവ് എന്ന കലാകാരൻ ചിത്രരചന നടത്തുന്നത്.
റഷ്യൻ ഫെഡറേഷനിലെ ഒരു ഭാഗമായ റിപ്പബ്ലിക് ഓഫ് ടാറ്റർസ്ഥാൻ സ്വദേശിയാണ് ആൽബർട്ട് സാക്കിറോവ്. .ചെറുപ്രായത്തിൽ തന്നെ വരയിൽ കഴിവ് തെളിയിച്ച ആൽബർട്ട് 80 -കളിൽ കോളേജിൽ പഠിക്കുമ്പോഴാണ് ഈ സാങ്കേതിക വിദ്യ ആദ്യമായി പരീക്ഷിക്കുന്നത്. ആർട്ട് സ്കൂളിൽ നിന്ന് ബിരുദം നേടിയില്ലെങ്കിലും, അവിടെ വെച്ച് ആദ്യമായി കാൻവാസിൽ ചിത്രം വരയ്ക്കാൻ ഒരു സ്ത്രീയുടെ ശരീരം അദ്ദേഹം ഉപയോഗിച്ചു.
നഗ്നരായ സ്ത്രീകളെ ചുമന്ന് കാൻവാസിന് മുന്നിൽ കൊണ്ടുവന്ന് ശരീരം ഒരു ബ്രഷാക്കി അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിക്കുന്നു. അങ്ങനെ കാൻവാസിൽ പുതിയ രൂപങ്ങൾ സൃഷ്ടിക്കപ്പെടുന്നു. മോഡലിനെ ബ്രഷായി മാറ്റുന്നതിലും അദ്ദേഹം ചില മാർഗങ്ങൾ പിന്തുടരുന്നു. അതിനായി അദ്ദേഹം മോഡലിന്റെ നഗ്നമായ ശരീരത്തിൽ എണ്ണ പുരട്ടുന്നു.
അതിനുശേഷമാണ് ആവശ്യമുള്ള നിറങ്ങൾ അവരുടെ ശരീരത്തിൽ തേയ്ക്കുന്നത്. തുടർന്ന് അവരെ ചുമന്ന് കാൻവാസിന് മുന്നിൽ കൊണ്ടു വന്ന്, സ്ത്രീയുടെ ശരീരം കാൻവാസിൽ ഒരു ബ്രഷ് കണക്കെ തടവുന്നു. അങ്ങനെ ചിത്രങ്ങൾ വരയുന്നു.
2000 -ത്തിൽ മാത്രമാണ്, നഗ്നരായ സ്ത്രീകളുടെ ശരീരം ഉപയോഗിച്ച് പരസ്യമായി ഞാൻ പെയിന്റിംഗ് ചെയ്യാൻ ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞ. സ്വയം സന്നദ്ധരായി വരുന്ന മോഡലുകളെയാണ് അദ്ദേഹം ഇതിനായി ഉപയോഗിക്കുന്നത്. പരിചയക്കാരിലൂടെയോ, പ്രാദേശിക ഗാലറികളിൽ നിന്നോ, വാർത്തകളിൽ നിന്നോ അറിഞ്ഞ് മോഡലുകൾ അദ്ദേഹത്തെ ബന്ധപ്പെടുകയാണ് പതിവ്. ആൽബർട്ട് പ്രധാനമായും സ്ത്രീകളെ മാത്രമേ പെയിന്റ് ബ്രഷുകളായി ഉപയോഗിക്കാറുളളൂ. എന്നാൽ, 2008 -നും 2009 -നും ഇടയിൽ അദ്ദേഹം രണ്ട് നർത്തകരെ ബ്രഷായി ഉപയോഗിച്ചിരുന്നു, ഒരു സ്ത്രീയും, പുരുഷനും . മനുഷ്യ ബ്രഷുകൾ ഉപയോഗിച്ച് അദ്ദേഹം സൃഷ്ടിക്കുന്ന ഈ അപൂർവ പെയിന്റിംഗുകൾ അന്വേഷിച്ച് റഷ്യയിൽ നിന്ന് മാത്രമല്ല മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് പോലും കലാസ്നേഹികൾ എത്തുന്നതായാമ് റിപ്പോർട്ട്.