
കൊച്ചി: ദിലീപിന്റെ ആലുവയിലെ 'പത്മസരോവരം' വീട്ടിൽ ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നത് ഇരുപതംഗ സംഘം.
കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് അന്വേഷണ സംഘം പരിശോധനയ്ക്കെത്തിയത്. ഉദ്യോഗസ്ഥർ എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടർന്ന് ഗേറ്റ് ചാടിക്കടന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അകത്ത് കടന്നത്. പിന്നാലെ ദിലീപിന്റെ സഹോദരിയെത്തി അന്വേഷണ സംഘത്തിന് വീട് തുറന്നു കൊടുക്കുകയായിരുന്നു.
രാവിലെ 11.45 ന് എത്തിയ സംഘം ഒരു മണിക്കൂർ പിന്നിട്ടിട്ടും പുറത്തു വന്നിട്ടില്ല. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്ന് കഴിഞ്ഞ ദിവസം സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിലാണ് പൊലീസിന്റെ പരിശോധന എന്നാണ് വിവരം.
ഇതിന്റെ തെളിവുകൾ തേടിയാണ് ഉദ്യോഗസ്ഥർ ദിലീപിന്റെ വീട്ടിലും ഓഫീസിലും പരിശോധന നടത്തുന്നത്. പൊലീസുകാാർക്കെതിരായ വധഭീഷണി കേസ് ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷിക്കുന്നത്.