
ലക്നൗ: അടുത്ത മാസം ഉത്തർപ്രദേശിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. പട്ടികയിൽ 2017ലെ ഉന്നാവോ പീഡനകേസിലെ പെൺകുട്ടിയുടെ അമ്മയും ഉൾപ്പെടുന്നു. 125 പേരടങ്ങുന്ന പട്ടികയിലാണ് പെൺകുട്ടിയുടെ അമ്മയായ ആശ സിംഗ് ഉൾപ്പെടുന്നത്. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പീഡനത്തിനും അതിക്രമത്തിനും ഇരയാകുന്നവരെ കോൺഗ്രസ് സംരക്ഷിക്കുമെന്ന സന്ദേശമാണ് പട്ടികയിലൂടെ നൽകുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ലിംഗ സമത്വം എന്ന തത്ത്വത്തിലാണ് പാർട്ടി ഇപ്പോൾ കൂടുതലായും ശ്രദ്ധിക്കുന്നത്. സ്ഥാനാർത്ഥി പട്ടികയിൽ 50 പേർ സ്ത്രീകളാണ്.
Congress leader Priyanka Gandhi Vadra releases party's first list of 125 candidates for Uttar Pradesh polls
— ANI UP/Uttarakhand (@ANINewsUP) January 13, 2022
"Out of the total 125 candidates, 40% are women & 40% are the youth. With this historic initiative, we hope to bring in a new kind of politics in the sate," she says pic.twitter.com/qg8pJQrlri
In the first list of 125 candidates for UP polls, 50 candidates are women, including Asha Singh, mother of the Unnao rape victim. From Shahjahanpur, we have fielded Asha worker Poonam Pandey who led an agitation for a raise in honorarium: Congress leader Priyanka Gandhi Vadra pic.twitter.com/x9WrFsqzvb
— ANI UP/Uttarakhand (@ANINewsUP) January 13, 2022
അതേസമയം, ബി ജെ പിയിൽ നിന്ന് ഏഴാമതും ഒരു എം എൽ എ രാജിവച്ചിരിക്കുന്നു. ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിന്നുള്ള എം എഎയും പിന്നാക്ക ജാതി നേതാവുമായ മുകേഷ് വെർമയാണ് രാജി വച്ചത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച രാജിക്കത്തിലൂടെയാണ് എം എൽ എ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ അഞ്ച് വർഷമായി ബി ജെ പി സർക്കാർ ദളിതർ, പിന്നാക്ക ജാതിക്കാർ, ന്യൂനപക്ഷങ്ങൾ, കർഷകർ, തൊഴിൽ രഹിതരായ യുവാക്കൾ, ചെറുകിട വ്യവസായികൾ എന്നിവരെ തഴയുകയാണെന്നും ഇക്കാരണങ്ങളാൽ താൻ പാർട്ടി വിടുകയാണെന്നും മുകേഷ് വെർമ കത്തിൽ പറഞ്ഞു.