girl

കുഞ്ഞുങ്ങളാണ് ലോകത്തെ ഏറ്റവും വലിയ നിഷ്‌കളങ്കർ. കള്ളവും ചതിയും അറിയാത്ത, മറ്റുള്ളവരുടെ പ്രയാസങ്ങളിൽ സങ്കടപ്പെടുന്നവർ. അത്തരത്തിൽ തന്റെ മകളുടെ കെയറിംഗ് സ്‌കിൽ എത്രയുണ്ടെന്ന് ഒരു അമ്മ പരീക്ഷിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ലിപ്സ്റ്റിക്കോ മറ്റോ കൈയിൽ തേച്ചതിന് ശേഷം, തന്റെ കൈക്ക് മുറിവ് പറ്റിയെന്ന് അമ്മ മകളോട് പറയുകയാണ്. ആദ്യം ആ മുറിവിൽ ഉമ്മവയ്ക്കുകയാണ് മകൾ.തുടർന്ന് ഓടിപ്പോയി ബാൻഡേജ് എടുത്തുകൊണ്ടുവരികയും മുറിവിൽ ഒട്ടിക്കുകയുമാണ്.

'brittikitty' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. പത്ത് ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സാണ് ഈ കൊച്ചുമിടുക്കിക്ക് ഉള്ളത്. 'പോസിറ്റീവ്' വീഡിയോകളിലൂടെയാണ് പെൺകുട്ടി ആളുകളുടെ ഹൃദയം കവർന്നത്.

View this post on Instagram

A post shared by Brittany & Lily (@brittikitty)