amazonrepublicdaysale

റിപബ്ലിക് ദിനം ആഘോഷമാക്കാനൊരുങ്ങുകയാണ് ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ. ആമസോണും ഫ്ലിപ്‌കാർട്ടുമടക്കം നിരവധി സൈറ്റുകളാണ് കിടിലൻ ഓഫറുകളുമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. നിരവധി ഉൽപ്പന്നങ്ങളാണ് റിപബ്ലിക് ദിനം പ്രമാണിച്ച് വൻ വിലക്കിഴിവിൽ വിപണിയിലെത്തുന്നത്.

സ്മാർട്ട് ഫോണുകൾക്ക് 40ശതമാനം വരെയും സ്മാർട്ട് ടിവികൾക്ക് 70ശതമാനം വരെയുമാണ് വിലക്കുറവ് പ്രതീക്ഷിക്കുന്നത്. ജനുവരി 17മുതൽ 22വരെയാണ് ആമസോണിൽ ഗ്രേറ്റ് റിപബ്ലിക് ഡേ സെയിൽ ആരംഭിക്കുന്നത്. പ്രൈം അംഗങ്ങൾക്ക് 16ന് അർദ്ധരാത്രി 12 മുതൽ ഓഫർ വിലയിൽ ഷോപ്പിംഗ് നടത്താം. ആമസോൺ ഡീലുകൾക്കൊപ്പം മറ്റ് ഓഫറുകളും ഉണ്ടായിരിക്കും.

ഇലക്ട്രോണിക്സ് സാധനങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ടിവികൾ, മറ്റ് അവശ്യ സാധനങ്ങൾ തുടങ്ങി എല്ലാ ഉൽപ്പന്നങ്ങൾക്കും വൻ ഇളവുകളാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ആമസോണിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവർക്ക് ബാങ്ക് കിഴിവുകളും ലഭ്യമാകും. എസ്ബിഐ ക്രെഡിറ്റ് കാർഡ്, ഇഎംഐ കാർഡ്, ആമസോൺ പേ, ഐസിഐസിഐ ക്രഡിറ്റ് കാർഡ്, ആമസോൺ പേ ലേറ്റർ, ഡെബിറ്റ് ആന്റ് ക്രഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് നോ കോസ്റ്റ് ഇഎംഐ ഇളവുകളും നേടാം. ഇതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ പണം ലാഭിക്കാം.

റിപബ്ല്ക് സെയിലിൽ ഏറ്റവും കൂടുതൽ വിലക്കിഴിവ് പ്രതീക്ഷിക്കുന്നത് മൊബൈൽ, സ്മാർട്ട് ടിവി തുടങ്ങിയവയ്ക്കാണ്. ഷഓമി, വൺപ്ലസ്, സാംസങ്,ആപ്പിൾ ഉൾപ്പെടെയുള്ള ജനപ്രിയ ബ്രാന്റുകൾക്കും വൻ കിഴിവ് ലഭിക്കുമെന്നാണ് കരുതുന്നത്. കൂടാതെ എച്ച് പി,എൽജി, ലെനോവോ, എംഐ, ജെബിഎൽ, സോണി, ബോട്ട്, ഫ്യൂജിഫിലിം, അമാസ്ഫിറ്റ് തുടങ്ങിയ പ്രമുഖ ബ്രാന്റുകളുടെ ഇലക്ട്രോണിക് ഉപകരണങ്ങളും കുറഞ്ഞ നിരക്കിൽ ലഭിക്കും.

വിവിധ സൈറ്റുകളിലെ വിലകൾ താരതമ്യം ചെയ്ത ശേഷം വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക. ഒറിജിനൽ സർട്ടിഫിക്കറ്റുകളോടുകൂടിയ സാധനങ്ങൾ ആണോ വാങ്ങുന്നതെന്ന് ഉറപ്പുവരുത്തേണ്ടതും ആവശ്യമാണ്.