tasnim

ന്യൂഡൽഹി: ലോക ബാഡ്മിന്റണിൽ ചരിത്രത്തിലാദ്യമായി അണ്ടർ -19 വിഭാഗത്തിൽ ഒന്നാം നമ്പറാകുന്ന ആദ്യ ഇന്ത്യൻ വനിതാ താരം എന്ന റെക്കാഡ് സ്വന്തമാക്കി ഗുജറാത്തിൽ നിന്നുള്ള 16 കാരി തസ്‌നിം മിർ. സ്വന്തമാക്കിയത്.

കഴിഞ്ഞ വർഷം ബൾഗേറിയ, ഫ്രാൻസ്, ബെൽജിയം എന്നിവിടങ്ങളിൽ നടന്ന ടൂർണമെന്റുകളിൽ ജേതാവാകാൻ തസ്‌നിമിന് സാധിച്ചിരുന്നു. ഇതോടെയാണ് ലോക ഒന്നാം നമ്പറായി മാറിയത്. 2017വരെ ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാഡമിയിലാണ് തസ്നിം പരിശീലിച്ചിരുന്നത്. തുടർന്ന് ഡബിൾസ് പാർട്ട്ണർ അയാൻ റഷീദിന്റെ സൗകര്യാർത്ഥം ഗോഹട്ടിയിലേക്ക് പരിശീലനം മാറ്റി. ഇപ്പോൾ ഇന്തോനേഷ്യണ കോച്ച് എഡ്വിൻ ഐറിയാവാനിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.