
മുംബയ്: ക്ലീൻ ഷേവിലുള്ള തന്റെ പുതിയ ലുക്കിൽ എത്തിയ ഇന്ത്യയുടെ ഏകദിന, ട്വന്റി-20 ടീം ക്യാപ്ടൻ രോഹിത് ശർമയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ നിമിഷങ്ങൾക്കുള്ളിൽ വൈറലായി. ആറു മണിക്കൂറിനുള്ളിൽ 12 ലക്ഷം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. ആരാധകരുടെ പ്രതികരണങ്ങളാൽ കമന്റ് ബോക്‌സും നിറഞ്ഞു. അണ്ടർ 19 ടീമിലേക്ക് സെലക്ഷൻ ലഭിച്ച പുതിയ പയ്യൻ എന്നാണ് മിക്കവരും ചിത്രത്തിന് അടിക്കുറിപ്പിട്ടത്.
പരിക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുന്ന രോഹിത് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള പരിശീലനത്തിലാണ്..