hotel

നല്ല വൃത്തിയോടെയും രുചിയോടെയും മുന്നിലെത്തുന്ന ഭക്ഷണം ആസ്വദിച്ച് കഴിക്കാനാണ് എല്ലാവർക്കും ഇഷ്‌ടം. പക്ഷേ വൃത്തിഹീനമായ സാഹചര്യത്തിലുണ്ടാക്കുന്ന ആഹാരങ്ങളും അതിന്റെ വീഡിയോയുമെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുമുണ്ട്. ഇപ്പോഴിതാ റൊട്ടി ഉണ്ടാക്കുന്നതിനിടയിൽ മാവിലേക്ക് തുപ്പിയ ആളിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

ലഖ്നൗവിലെ ഒരു ഹോട്ടലിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വ്യാപകമായി പ്രതിഷേധം ഉയർന്നതോടെ ഹോട്ടലുടമയെയും അഞ്ച് സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ പകർച്ചാവ്യാധി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 22 സെക്കൻഡുള്ള വീഡിയോയ്‌ക്ക് വലിയ രീതിയിലാണ് വിമർശനങ്ങൾ നേരിടുന്നത്.