congress-march

ബംഗളൂരു: കർണാടകയിൽ മേക്കേദാട്ടു അണക്കെട്ട് പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംഘടിപ്പിച്ച പദയാത്ര നിറുത്തിവച്ചു. കൊവിഡ് ഭീഷണി നിലനിൽക്കെ മാർച്ച് നടത്തിയതിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമുയർന്നിരുന്നു. മാർച്ചിൽ പങ്കെടുത്ത വീരപ്പ മൊയ്‍ലിയടക്കമുള്ള മുതിർന്ന അഞ്ച് നേതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാഹുൽ ഗാന്ധി ഇടപെട്ടതിനെ തുടർന്നാണ് പദയാത്ര നിറുത്തിവച്ചതെന്നാണ് വിവരം.