
കാലുകളിലൂടെയുള്ള ഞരമ്പുകൾ അതിന്റെ യഥാസ്ഥാനത്ത് നിന്ന് മാറി അതിൽ അശുദ്ധരക്തം കെട്ടിക്കിടന്നു വീർത്തു വലുതാവുന്ന ഒരവസ്ഥയാണ് വെരിക്കോസ് വെയിൻ. കൂടാതെ രക്തധമനികൾക്ക് സമ്മർദ്ദമുണ്ടാക്കുകയും രോഗിയ്ക്ക് വളരെയധികം അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ മാത്രം പ്രതിവർഷം പത്ത് ലക്ഷത്തിലധികം പേർക്കെങ്കിലും ഈ രോഗമുണ്ടാകുന്നു എന്നാണ് കണക്ക്.
ലക്ഷണങ്ങൾ കണ്ടാലുടൻ വൈദ്യസഹായം തേടണം. വ്യായാമം ചെയ്യുന്നതിലൂടെയും വേണം.
വെരിക്കോസ് വെയിനുള്ളവർ ശ്രദ്ധിക്കാൻ ചില കാര്യങ്ങളിതാ:
അസ്വസ്ഥതകൾ ഇല്ലാതാക്കാനും കാലുകളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാനും ദിവസം കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും നടക്കുക. ആഹാരത്തിൽ ഉപ്പിന്റെ അളവ് വളരെ കുറയ്ക്കുന്നത് വഴി കാലുകളിലെ നീർവീക്കം ഒഴിവാക്കാൻ സഹായിക്കും. അരക്കെട്ട്, കീഴ്വയർ, കാലുകൾ എന്നിവിടങ്ങളിൽ ഇറുകിക്കിടക്കുന്ന തരം വസ്ത്രധാരരീതി പാടില്ല. ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നതും ദീർഘനേരം നിൽക്കുന്നതും വെരിക്കോസ് വെയിന്റെ അസ്വസ്ഥതകൾ വർദ്ധിപ്പിക്കും.
ഇടയ്ക്കിടെ നടക്കുന്നതിലൂടെ കാലുകളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാം.