sudhakaran-balan

കണ്ണൂർ: കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ കേരള രാഷ്ട്രീയത്തിലെ ‌ഡ്രാക്കുളയന്ന് മുൻ മന്ത്രിയും സി പി എം നേതാവുമായ എ കെ ബാലൻ. ഇടുക്കിയിൽ കൊല്ലപ്പെട്ട ധീരജിന്റെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എ കെ ബാലൻ. കോൺഗ്രസിനകത്ത് നിലനിൽക്കണമെങ്കിൽ സി പി എമ്മിനെ ഏതു വിധേനയും ആക്രമിച്ചു കീഴ്‌പ്പെടുത്തണമെന്നാണ് സുധാകരൻ ധരിച്ചുവച്ചിരിക്കുന്നതെന്നും എ കെ ബാലൻ പറഞ്ഞു.

ധീരജിന്റെ മരണം സി പി എം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമാണെന്നും എസ് എഫ് ഐ പ്രവർത്തകന്റെ മരണത്തിൽ നേതാക്കൾ ആഗ്രഹിക്കുകയാണെന്നും സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ സുധാകരന്റേത് വെറും ജൽപ്പനങ്ങളാണെന്നും അവ മറുപടിയർഹിക്കുന്നില്ലെന്നും എ കെ ബാലൻ പറഞ്ഞു.