ambulance

തിരുവനന്തപുരം : കാർബൺ ന്യൂട്രൽ പരിസ്ഥിതിയ്ക്ക് ട്രീ ആംബുലൻസിന്റെ പ്രവർത്തനം ഏറെ സഹായകരമാകുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു.കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ കിംസ് ഹെൽത്ത്‌ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗത്തിന്റെ സഹകരണത്തോടെ ആരംഭിച്ച ട്രീ ആംബുലൻസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷത വഹിച്ചു. കിംസ് ഹെൽത്ത്‌ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രശ്മി അയിഷ മുഖ്യാതിഥിയായി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ അബ്ദുൾ റഷീദ്, കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബിനു.കെ.വി, സംസ്ഥാന നിർവാഹക സമിതി അംഗം ഷാജു കുമാർ, കൗൺസിൽ ഭാരവാഹികളായ ബി.ജെ അരുൺ,അരവിന്ദ്,ദീപക്, ശിവരാജ് എന്നിവർ പങ്കെടുത്തു.