sindhu

ന്യൂഡൽഹി : ഒളിമ്പിക് മെഡലിസ്റ്റ് പി.വി സിന്ധുവും മലയാളി താരം എച്ച് .എസ് പ്രണോയ്‌യും ഇന്ത്യ ഒാപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലെത്തിയപ്പോൾ സൈന നെഹ്‌വാൾ പ്രീ ക്വാർട്ടറിൽ പുറത്തായി. പ്രീ ക്വാർട്ടറിൽ സിന്ധു 21-10,21-10 എന്ന സ്കോറിന് ഇറ ശർമ്മയെയാണ് തോൽപ്പിച്ചത്. പ്രണോയ്ക്ക് വാക്കോവർ ലഭിക്കുകയായിരുന്നു. യുവതാരം മാളവിക ബൻസോദാണ് സൈനയെ അട്ടിമറിച്ചത്.111-ാം റാങ്കുകാരിയായ മാളവിക 35 മിനിട്ടുനേരം കൊണ്ടാണ് മുൻ ഒന്നാം റാങ്കുകാരിയായ സൈനയെ 21-17,21-9 എന്ന സ്കോറിന് കീഴടക്കിയത്.