ksfe

തൃശൂർ: പ്രമുഖ ധനതത്വശാസ്‌ത്രജ്ഞനും മുൻ ചെയർമാനുമായിരുന്ന ഡോ.ജേക്കബ് ഈപ്പന്റെ നിര്യാണത്തിൽ കെ.എസ്.എഫ്.ഇ മാനേജ്‌മെന്റും ജീവനക്കാരും അനുശോചനം രേഖപ്പെടുത്തി. 1987-91 കാലയളവിൽ കെ.എസ്.എഫ്.ഇ ചെയർമാനായിരുന്നു ഡോ.ജേക്കബ് ഈപ്പൻ.

കെ.എസ്.എഫ്.ഇ ആസ്ഥാനമന്ദിരത്തിൽ ചേർന്ന യോഗത്തിൽ ചെയർമാൻ കെ. വരദരാജൻ, ഡോ. ജേക്കപ്പ് ഈപ്പനുമായി അദ്ദേഹത്തിനുള്ള മൂന്നു പതിറ്റാണ്ടത്തെ ബന്ധത്തെ അനുസ്മരിച്ചു. ഡോ.ജേക്കബ് ഈപ്പന്റെ ഊർജ്ജസ്വലതയും ജ്ഞാനവിവേകവും അനുകരണീയമായിരുന്നുവെന്നും തിരുവനന്തപുരത്തെ വേണാട് ഹോസ്‌പിറ്റൽ നിർമ്മാണത്തിലെ മുഖ്യപങ്കാളിയായിരുന്ന അദ്ദേഹം മികച്ച സംരംഭകനെന്ന നിലയിലും ശ്രദ്ധേയനായിരുന്നുവെന്നും കെ. വരദരാജൻ പറഞ്ഞു. കെ.എസ്.എഫ്.ഇ ചെയർമാനെന്ന നിലയിൽ ഡോ.ജേക്കബ് ഈപ്പൻ സ്വീകരിച്ച വഴികളെ മാനേജിംഗ് ഡയറക്‌ടർ വി.പി. സുബ്രഹ്മണ്യനും അനുസ്‌മരിച്ചു.