തിരുവനന്തപുരം : 'മണ്ണ് യുവത കർഷകൻ' എന്ന പേരിൽ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് (വൈബ്) ദേശീയ യുവജന ദിനാഘോഷം സംഘടിപ്പിച്ചു. 'യുവത കർഷകർക്കൊപ്പം' എന്ന സന്ദേശത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി 50 കർഷകരെ ആദരിച്ചു. വൈബിന്റെ രക്ഷാധികാരിയായ അഡ്വ. വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കേരള സംഗീത നാടക അക്കാഡമി മികച്ച കേരള ഗാനമായി തിരഞ്ഞെടുത്ത ഗാനത്തിന്റെ രചയിതാവായ മടവൂർ രാജനെ ചടങ്ങിൽ ആദരിച്ചു.അഡ്വ. പഴനിയാപിള്ള അദ്ധ്യക്ഷത വഹിച്ചു.കർഷക സംഘം നേതാക്കളായ വേലായുധൻ നായർ, ആർ. ദിനേശ്, ജി. സ്റ്റാൻലി, റ്റി. ഗോപകുമാർ, വൈബ് സെക്രട്ടറി ആർ.എസ്. കിരൺ ദേവ്, വൈബ്‌കോസ് പ്രസിഡന്റ് സി.എസ്. രതീഷ്, അരവിന്ദ്, പി. രാജിമോൾ എന്നിവർ പങ്കെടുത്തു.