
തെലുങ്ക് സൂപ്പർസ്റ്റാർ നന്ദമുരി ബാലകൃഷ്ണ തന്റെ പ്രതിഫലം 20 കോടിയായി ഉയർത്തി. 10 കോടി രൂപയാണ് നിലവിൽ വാങ്ങിയിരുന്നത്. എന്നാൽ ഡിസംബർ 2ന് റിലീസ് ചെയ്ത അഖണ്ഡ 100 കോടി ക്ലബിൽ ഇടംപിടിച്ചതോടെ നന്ദമുരി ബാലകൃഷ്ണൻ തന്റെ പ്രതിഫലം 20 കോടിയായി ഉയർത്തി എന്നാണ് റിപ്പോർട്ട്. 
താരത്തിന്റെ 107-ാമത് ചിത്രത്തിൽ 20 കോടിയാണ് പ്രതിഫലമായി വാങ്ങുക. ശ്രുതിഹാസനാണ് ചിത്രത്തിലെ നായിക. ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുനിയ വിജയ്യാണ് മറ്റൊരു താരം. വരലക്ഷ്മി ശരത്കുമാർ സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നാല്പതു വർഷം പിന്നിടുകയാണ് നന്ദമുരി ബാലകൃഷ്ണയുടെ അഭിനയജീവിതം. ബാലതാരമായാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.