
കേപ്‌ടൗൺ: അവസാന ടെസ്റ്റിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക ശക്തമായ നിലയിൽ. ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യമായ 212 പിന്തുടർന്ന ദക്ഷിണാഫ്രിക്ക ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 41 റണ്ണെടുത്തിട്ടുണ്ട്. ആതിഥേയർക്ക് വിജയിക്കാൻ ഇനി 171 റൺ കൂടി വേണം. ക്യാപട്ൻ ഡീൻ എൾഗാർ (12), കീഗൻ പീറ്റേഴ്സൺ (9) എന്നിവരാണ് ക്രീസിൽ. 16 റണ്ണെടുത്ത ഓപ്പണർ എയ്ഡൻ മാർക്ക്റാം ആണ് പുറത്തായത്. മുഹമ്മദ് ഷമിയുടെ പന്തിൽ കെ എൽ രാഹുൽ പിടിച്ചാണ് മാർക്ക്റാം പുറത്തായത്.
നേരത്തെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 198 റണ്ണിന് പുറത്തായിരുന്നു. റിഷഭ് പന്തിന്റെ (100) അവസരോചിത സെഞ്ച്വറിയാണ് ഇന്ത്യയുടെ ലീഡ് 200 കടത്തിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാര്‍കോ ജാന്‍സന്‍ നാല് വിക്കറ്റ് വീഴ്ത്തി. കഗിസോ റബാദ, ലുങ്കി എന്‍ഗിഡി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് 13 റണ്‍സിന്റെ ലീഡുണ്ടായിരുന്നു.