photo

തിരുവല്ല: മുതിർന്ന മാദ്ധ്യമപ്രവർത്തകൻ വേങ്ങൽ കുഴിവേലിപ്പുറം പറമ്പത്ത് വീട്ടിൽ കെ.എസ് ഗോപകുമാർ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. വീയപുരം കോയിക്കലേത്ത് കുടുംബാംഗമാണ്. സി.എൻ.എസ് വാർത്ത ഏജൻസിയിൽ ചീഫ് ന്യൂസ് എഡിറ്ററായിരുന്നു. പീപ്പിൾസ് പബ്ലിഷിംഗ് ഹൗസിൽ എഡിറ്ററായും നാഷണൽ ഹെറാൾഡ്, ദ ഡെയ് ലി, ജന്മഭൂമി, കേരളഭൂഷണം എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്. എ.ഐ.എസ്.എഫ് ദേശീയ കൗൺസിലംഗം, ഡൽഹിപ്രദേശ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി, ജാമിയ മിലിയ സർവകലാശാല യൂണിയൻ ഭാരവാഹി,​ സി.പി.ഐ ഹരിപ്പാട് മണ്ഡലം സെക്രട്ടേറിയറ്റംഗം,​ കിസാൻ സഭ മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സി.പി.ഐ കേന്ദ്ര കമ്മിറ്റിയുടെ മുഖപത്രമായ ന്യൂഏജ് വീക്കിലിയുടെ കേരളത്തിലെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റായിരുന്നു. ഭാര്യ: ശ്രീകല (പന്തളം എൻ.എസ്.എസ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക). മകൾ: ധര ഗോപിക (ഐ.ടി പ്രൊഫഷണൽ). മരുമകൻ: സന്ദീപ് മോഹൻ (ഐ.ടി പ്രൊഫഷണൽ).