ll

പുതുവർഷത്തിൽ പുതിയ വീട്ടിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് താരം ഷാഹിദ് കപൂറും ഭാര്യ മിറ രജ്‌പുത്തും. മുംബിയിലെ പ്രൈം ലൊക്കേഷനായ വർളിയിലാണ് താരം പുതിയ ആഡംബര ഫ്ലാറ്റ് വാങ്ങിയത്. കഴിഞ്ഞ വർഷമാണ് ഫ്ലാറ്റ് വാങ്ങുന്നതിന്റെ ഇടപാടുകൾ പൂർത്തിയായത്.

360 വെസ്റ്റ് ഫ്ലാറ്റ് സമുച്ചയത്തിൻ്റെ ടവർ ബിയിലെ 42-43 നിലകൾ ചേർത്താണ് ഡ്യുപ്ലെക്സ്. 55.6 കോടി രൂപയ്ക്കാണ് ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത്. 427.98, 300.48 സ്‌ക്വയർ മീറ്ററിലുള്ള ഫ്ലോറുകളും 40.88 സ്‌ക്വയർ മീറ്റർ ബാൽക്കണിയുമുള്ള വീടിന്റെ മുഴുവൻ സ്‌ക്വയർഫീറ്റ് 8625 ആണ്. .മക്കളായ മിഷയ്ക്കും സെയ്നിനും കൂടുതൽ വലിയ ഇടത്തിനു വേണ്ടിയാണ് പുതിയ വീട്ടിലേക്കു മാറുന്നത്. പുതിയ വീടിന്റെ വൈബ് ഏറെ ഇഷ്ടമായി. ഇപ്പോഴുള്ളതിനേക്കാൾ വലിയ ഇടമാണത്. കുട്ടികൾ വളരുകയാണ്, അവർക്ക് ഇനി അതുപോലുള്ള ഇടമാണ് ആവശ്യം. നിലവിൽ വീട്ടിലെ എല്ലാം കുട്ടികളുടെ ഇടങ്ങൾ ആണ് മിറയ്ക്കും എനിക്കും ഞങ്ങളുടേതായ ഇടം കൂടി വേണം, അതാണ് മാറ്റത്തിനു പിന്നിൽ- ഷാഹിദ് പറഞ്ഞു. ഫ്ലാറ്റിന്റെ ഇന്റീരിയർ പണികൾ അവസാനഘട്ടത്തിലാണ്.


2015 ലായിരുന്നു ഷാഹിദും മിറയും തമ്മിലുള്ള വിവാഹം. 2016 ആഗസ്റ്റിൽ മകൾ മീഷയും 2018ൽ മകൻ സെയ്നും ഉണ്ടായി. ജൂഹുവിലുള്ള വീട്ടിൽ നിന്നും 2022 ൽ പുതിയ വീട്ടിലേക്ക് മാറുമെന്നാണ് ഷാഹിദ് പറയുന്നത്. കഴിഞ്ഞ വർഷം മാറാൻ പ്ലാനുണ്ടായിരുന്നു എങ്കിലും കൊവിഡ് മൂലം ഫർണിഷിങ് ജോലികൾ ഇടയ്ക്ക് മുടങ്ങി നീണ്ടുപോയി

നിലവിലുള്ള വീടിനേക്കാൾ കൂടുതൽ സ്ഥലമുണ്ട് എല്ലാ സ്ഥലവും കുട്ടികൾക്ക് ഉള്ളത് എന്ന നിലയിലാണ് .കടലിന് അഭിമുഖമായി വരുന്ന രീതിയിലാണ് പുതിയ ഫ്ലാറ്റ്.