bhama

നടിയെ ആക്രമിച്ച കേസിൽ കൂറ് മാറിയതിന് പിന്നാലെ നടി ഭാമയ്‌ക്കെതിരെ ശക്തമായ രീതിൽ വിമർശനം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. അതോടെ സോഷ്യൽ മീഡിയയിൽ നിന്നെല്ലാം അകലം പാലിച്ചിരുന്ന താരം കുഞ്ഞ് ജനിച്ച ശേഷമാണ് വീണ്ടും സജീവമായി തുടങ്ങിയത്.

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന്റെ പേരിൽ വീണ്ടും വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു. കൂറുമാറിയ താരങ്ങളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുമെന്നും അതിന് പിന്നാലെ കൊച്ചിയിൽ ഒരു യുവനടി ആത്മഹത്യാശ്രമം നടത്തിയെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചു. അതോടെ വിവാദങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഭാമ. പ്രചരിച്ച വാർത്തകളെല്ലാം വെറും കെട്ടുകഥകളാണെന്നും താനും കുടുംബവും സുഖമായിട്ട് ഇരിക്കുന്നുവെന്നുമാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

View this post on Instagram

A post shared by Bhamaa (@bhamaa)

'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരിൽ ആരോപണങ്ങളും കെട്ടുകഥകളും സോഷ്യൽമീഡിയയിൽ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും പറ്റി അന്വേഷിച്ചവർക്കായി പറയട്ടെ.. ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്‌നേഹത്തിനും നന്ദി.' ഭാമ കുറിച്ചു.