minister

തിരുവനന്തപുരം: ഒമിക്രോൺ വകഭേദം അതിവേഗം സംസ്ഥാനത്ത് പടരുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പോസ്‌റ്റിന് നേരെ വിമർശന ട്രോളുകൾ. കേസുകൾ വർദ്ധിക്കുന്നതിനാൽ ഗൃഹ പരിചരണത്തിന് വലിയ പ്രാധാന്യമുണ്ടെന്നും വിവിധ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടുള‌ള ആരോഗ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന് നേരെയാണ് പൊങ്കാലയുമായി ജനം എത്തിയത്.

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ തിരുവാതിരകളി സൂചിപ്പിച്ചായിരുന്നു ട്രോളുകളിൽ ഏറെയും. വീടുകളിലിരുന്ന് തിരുവാതിര കളിച്ചാൽ ശരിയാകുമോ എന്നാണ് ചിലരുടെ കമന്റ്. എല്ലാ പഞ്ചായത്തിലും മെഗാ തിരുവാതിര നടത്തണമെന്നും കല്യാണത്തിനും മരണാനന്തര ചടങ്ങിനും കേസ് വരാതിരിക്കാൻ തിരുവാതിര നടത്തണമെന്നുമൊക്കെയാണ് പലരും കമന്റ് ചെയ്‌തിരിക്കുന്നത്.