പാലോട് ഫോറസ്റ്റ് റേഞ്ചിലെ കല്ലാർ സെക്ഷനിലെ മണച്ചാൽ വന മേഖലയിലെ വൈഡൂര്യ ഖനനം ആണ് ഇപ്പോൾ വാർത്തകളിലൂടെ വിവാദമാകുന്നത്. മുമ്പും വൈഡൂര്യ ഖനനം ഇവിടെ നടന്നിരുന്നു. അന്ന് വാർത്തയായപ്പോൾ ഏതാനും പേരെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. എന്നാൽ പിന്നീട് ഒന്നും നടന്നില്ല. പൊന്മുടിയുടെ അടിവാരമാണ് മണച്ചാൽ. ഈ മേഖലയിൽ പലതരത്തിലുമുള്ള കടന്നു കയറ്റങ്ങൾ പണ്ട് മുതലേ ഉണ്ടെന്ന് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും പശ്ചിമ ഘട്ട സംരക്ഷണ സമിതിയുമൊക്കെ പറയുന്നു. വൈഡൂര്യ ഖനനം നടന്ന ഇവിടേയ്ക്ക് നേർക്കണ്ണ് സംഘം എത്തിയപ്പോൾ... വീഡിയോ കാണാം
