
മുകേഷ്, ഇന്നസെന്റ്, നോബിൾ ബാബു തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്യുന്ന 'ഫിലിപ്പ്സ്" എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം ആലുവയിൽ ആരംഭിച്ചു. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജെയ്സൺ ജേക്കബ് ജോൺ നിർവഹിക്കുന്നു. മാത്തുക്കുട്ടി സേവ്യർ, ആൽഫ്രഡ് കുര്യൻ ജോസഫ് എന്നിവർ ചേർന്ന് തിരക്കഥയെഴുതുന്നു. അനു എലിസബത്ത് ജോസ് എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൽ ഖാദർ സംഗീതം പകരുന്നു. നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവർ മറ്റു കഥാപാത്രങ്ങളായെത്തും.
എഡിറ്റർ: നിഥിൻ രാജ് അരോൾ, ലൈൻ പ്രൊഡ്യൂസർ: വിനീത് ജെ. പുള്ളുടൻ, എൽദോ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂങ്കുന്നം, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, മേക്കപ്പ്: മനു മോഹൻ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, സ്റ്റിൽസ്: നവീൻ മുരളി, പരസ്യകല: യെല്ലോ ടൂത്ത്, പ്രമോ സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ എബ്രാഹം, അസോസിയേറ്റ് ഡയറക്ടർ: ധനഞ്ജ് ശങ്കർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിങ്ങാലക്കുട, സജീവ് ചന്തിരൂർ, പി.ആർ.ഒ: എ.എസ്. ദിനേശ്.