
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ നൽകുമെന്ന് മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടി പാലിക്കപ്പെട്ടില്ല. ഈ നിയമസഭയുടെ മൂന്നാം സമ്മേളനത്തിലാണ് തിരുവനന്തപുരം-കാസര്‍കോട് അർദ്ധ അതിവേഗ റെയിൽ പാതയുടെ വിശദ പദ്ധതി രേഖ അന്‍വര്‍ സാദത്ത് എം എല്‍ എ ആവശ്യപ്പെട്ടത്. തുടർന്ന് ഒക്ടോബര്‍ 27 ന് വിവരങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നൽകിയിരുന്നു.
എന്നാൽ മാസങ്ങൾക്ക് ശേഷവും വിവരങ്ങൾ ലഭ്യമായില്ല. ഇതിനെ തുടർന്നാണ് അവകാശ ലംഘനം നടന്നതായി കാണിച്ച് അന്‍വര്‍ സാദത്ത് എം.എല്‍.എ സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. ഡിപിആര്‍ പുറത്ത് വിടണമെന്ന ആവശ്യത്തിന് അന്തിമാനുമതി ലഭിക്കാതെ നല്‍കാനാവില്ലെന്നാണ് നിയമസഭയ്ക്ക് പുറത്ത് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്ന വിശദീകരണം.