
മകരസംക്രാന്തി ദിനത്തിൽ തമിഴ് നടനും സംവിധായകനുമായ വിഘ്‌നേശ് ശിവൻ ശബരിമലയിൽ ദർശനത്തിനെത്തി. അയ്യപ്പനെ തൊഴുതിറങ്ങിയതിന് പിന്നാലെ താരം ആരാധകർക്ക് പൊങ്കൽ ആശംസകളും നേർന്നു.
വെള്ള മുണ്ടും ഷർട്ടുമായിരുന്നു വേഷം. കൈയിൽ ഇരുമുടിക്കെട്ടുമുണ്ടായിരുന്നു. 2020 ലും വിഘ്‌നേശ് ശബരിമലയിൽ തൊഴാനെത്തിയിരുന്നു. ഇന്ന് വൈകിട്ടാണ് മകരവിളക്ക് ദർശനം. ചിത്രങ്ങൾക്ക് താഴെയുള്ള കമന്റുകളിലെല്ലാം തലൈവി എവിടെയെന്നാണ് തമിഴ് ആരാധകർ ചോദിച്ചിരിക്കുന്നത്.
കടുത്ത ഈശ്വരഭക്തനായ വിഘ്‌നേശും കാമുകി നയൻതാരയും ഒന്നിച്ചാണ് എപ്പോഴും ക്ഷേത്രങ്ങളിൽ പോകുന്നത്. തിരുപ്പതിയിലും കന്യാകുമാരി ദേവീക്ഷേത്രത്തിലുമെല്ലാം ഇരുവരും അടുത്തിടെ പോയ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരന്നു.