
അഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, ഗായകൻ എന്നീ നിലകളിൽ ബോളിവുഡിൽ തിളങ്ങുന്ന ഫരാൻ അക്തർ തന്റെ ദീർഘകാല കാമുകിയും ഇന്ത്യൻ- ഓസ്‌ട്രേലിയൻ ഗായികയും മോഡലുമായ ഷിബാനി ദണ്ഡേക്കറുമായി വിവാഹിതനാകുന്നു എന്ന് റിപ്പോർട്ടുകൾ. ഏകദേശം 4 വർഷമായി ഇവർ പ്രണയത്തിലാണ്. ഫെബ്രുവരി 21 നാണ് വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. വിവാഹത്തെപ്പറ്റി ഒരുപാട് നാളായി ഇരുവരും ചിന്തിക്കുകയാണെന്നും ജീവിതം പുതിയ ഘട്ടത്തിലേക്ക് കൊണ്ടുപോകുകയാണെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു. അധുന ഭബാനി അക്തറുമായി 17 വർഷം നീണ്ട വിവാഹജീവിതത്തിനുശേഷം 2017 ലാണ് ഫരാൻ വിവാഹമോചിതനായത്. ഈ ബന്ധത്തിൽ ശാക്യ അക്തർ, അകിര അക്തർ എന്ന രണ്ട് മക്കളുണ്ട്.
അതേസമയം, കത്രീന കൈഫ്, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ജീ ലെ സറാ' എന്ന ചിത്രം സംവിധാനം ചെയ്യുന്നതിന്റെ തയ്യാറെടുപ്പിലാണ് ഫരാനിപ്പോൾ. ഈ വർഷം തന്നെ ചിത്രീകരണം അവസാനിപ്പിച്ച് തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. 2011 ൽ ഫരാന്റെ സഹോദരി സോയ അക്തർ സംവിധാനം ചെയ്ത സൂപ്പർ ഹിറ്ര് സിനിമയായ 'സിന്ദഗി നാ മിലേഗി ദോബാര' യുടെ ഫീമെയിൽ പതിപ്പാണ് 'ജീ ലെ സറാ'.