
അനന്യ ഫിലിംസിന്റെ ബാനറിൽ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലി നായകനാകുന്നു, കൂടാതെ രഞ്ജി പണിക്കർ, ബാബുരാജ് തുടങ്ങിയവർക്കൊപ്പം തമിഴിൽ നിന്നുള്ള താരങ്ങളും ചിത്രത്തിലുണ്ടാവും. ഫെബ്രുവരി 20 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. പൊള്ളാച്ചിയും മറയൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് ഉടനുണ്ടാകുമെന്നാണ് അറിയുന്നത്.