
'തണ്ണീർമത്തൻ ദിനങ്ങൾ"ക്കുശേഷം മാത്യു തോമസും അനശ്വര രാജനും വീണ്ടുമൊന്നിക്കുന്നു. അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയാണ് ചിത്രം നിർമ്മിക്കുന്നത്. കൂടാതെ, 'മിന്നൽ മുരളി" ചിത്രത്തിലെ അഭിനയമികവിന് പ്രേക്ഷകപ്രശംസ നേടിയ ഗുരു സോമസുന്ദരം ഒരു പ്രധാന വേഷത്തിലെത്തും. ഓംശാന്തി ഓശാന, ഒരു സെക്കൻഡ് ക്ലാസ് യാത്ര, അമർ അക്ബർ അന്തോണി തുടങ്ങിയ ചിത്രങ്ങളുടെ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള സഞ്ജു സാമുവലാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ബാഡ്മിന്റനെ അധീകരിച്ച് ഒരുങ്ങുന്ന ചിത്രമാണിത്. സ്‌പോർട്സും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. നിഖിൽ എസ്. പ്രവീണാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. നന്ദു പൊതുവാളാണ് പ്രൊഡക്ഷൻ കൺട്രോളർ. ചിത്രീകരണം ഫെബ്രുവരി 1 ന് അടിമാലിയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.