
ജയ്പൂർ : രാജസ്ഥാനിൽ വിനോദസഞ്ചാരികൾക്കായി ക്രൂയിസ് കപ്പലുകൾ ചമ്പൽ നദിയിലിറക്കാൻ ശ്രമിക്കുന്നുണ്ടെന്ന് സംസ്ഥാന ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗ്. സംസ്ഥാനത്ത് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായാണ് പദ്ധതി. സംസ്ഥാനത്തെ മറ്റ് വലിയ തടാകങ്ങളിലും കുളങ്ങളിലും ഹൗസ് ബോട്ടുകൾ ഏർപ്പെടുത്തും.
പുതിയ സംരംഭം സംസ്ഥാനത്തെ ടൂറിസത്തിന്റെ പുതിയ മേഖലകൾ വികസിപ്പിക്കുകയും യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.