
ജക്കാർത്ത : ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയതായി യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഇന്ത്യൻ സമയം ഇന്നലെ ഉച്ചയ്ക്ക് 2.35 ഓടെയാണ് ചലനമുണ്ടായത്. തലസ്ഥാന നഗരമായ ജക്കാർത്തയിൽ ഉൾപ്പെടെ കെട്ടിടങ്ങളിൽ പ്രകമ്പനമുണ്ടായെങ്കിലും കാര്യമായ നാശനഷ്ടമോ ആളപായമോ ഇല്ല. അപകട സാദ്ധ്യതാ മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. സുനാമി മുന്നറിയിപ്പില്ല.