kk

തിരുവനന്തപുരം: സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സാർത്ഥം അമേരിക്കയിലേക്ക് തിരിക്കുന്നത് മുൻപാണ് പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ഫോണിൽ സംസാരിച്ചത്. ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രിയുടെ ഫോൺ കോൾ രാജ്ഭവനിലേക്ക് എത്തിയത്.

സ‍ർവകലാശാലകളുടെ ചാൻസല‍ർ സ്ഥാനം ഒഴിയരുതെന്ന് ഫോണിലൂടെ മുഖ്യമന്ത്രി ​ഗവർണറോട് ആവശ്യപ്പെട്ടു. ചികിത്സയ്ക്ക് വേണ്ടി താൻ വിദേശത്തേക്ക് പോകുന്ന കാര്യവും മുഖ്യമന്ത്രി ​ഗവ‍ർണറെ അറിയിച്ചു. മുഖ്യമന്ത്രിയോട് ഫോൺ കോളിനോട് പോസീറ്റിവായിട്ടാണ് ​ഗവർണർ പെരുമാറിയതെന്നാണ് സൂചന.