
ഉദിയൻകുളങ്ങര : തമിഴ്‌നാട് കേർപ്പറേഷൻ ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. സ്‌കൂട്ടറിന്റ പിന്നിലിരുന്ന് യാത്രചെയ്യുകയായിരുന്ന അഞ്ചുമരംകാല വട്ടവിള വീട്ടിൽ ബിജു(40) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ആറിന് ഉച്ചയ്ക്ക് ആനപ്പാറ- വെള്ളറട റോഡിൽ കെ.പി.എം ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു സംഭവം. ആറ്കാണി- മാർത്താണ്ടം റൂട്ടിൽ ഓടുന്ന തമിഴ്നാട് കോർപ്പറേഷന്റ ബസ്സാണ് അപകടത്തിനിടയാക്കിയത്. അപകടശേഷം ബസ് നിറുത്താതെ ദിശമാറി അഞ്ചുമരംകാല -കുടയാൽ വഴി നിലമാംമുട് കയറിപോവുയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ആദ്യം വെള്ളറട സർക്കാർ ആശുപത്രിയിലും തുടർന്ന് തിരുവന്തപുരം മെഡിക്കൽകോളേജിലേക്കും മാറ്റിയെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. വെള്ളറട പൊലീസൽ പരാതി നല്‍കിയിട്ടുണ്ട്. ഭാര്യ. ലീന. മക്കൾ : ആരോൺ, ആദി. പ്രാത്ഥന ഇന്ന് രാവിലെ 8 ന്.